ff

തിരുവനന്തപുരം: ഈ മാസം 27 മുതൽ 31വരെ സിംഗപ്പൂർ സ്‌പോർട്‌സ് ഹബ്ബിലെ ഒ.സി.ബി.സി സ്‌ക്വയറിൽ നടക്കുന്ന ഏഴ്മാമത് ഫിബ 3x3 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമുകളിൽ മുന്ന് മലയാളി താരങ്ങൾ ഇടം നേടി.

കെ.എസ്.ഇ.ബിയിയുടെ അനീഷ ക്ലീറ്റസും ശ്രീകലയും ഇന്ത്യൻ വനിതാ ടീമിലേക്കും ചെന്നൈയിലെ ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്ന പ്രണവ് പ്രിൻസ് പുരുഷ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.


ഇരു ടീമുകളും യോഗ്യതാ റൗണ്ട് കളിക്കണം: ഇന്തോനേഷ്യ, ഹോങ്കോംഗ്, ചൈന, നോർത്തേൺ മരിയാന ദ്വീപ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് വനിതകൾ. പുരുഷന്മാർ ഡിഗ്രൂപ്പിൽ മലേഷ്യ, മാലിദ്വീപ്, മക്കാവു എന്നീ ടീമുകൾക്കൊപ്പമാണ്.