mumbai

തങ്ങളുടെ തട്ടകത്തിൽ നിന്നും ഗുജറാത്ത് ജയിന്റ്സിലെത്തി അരങ്ങേറ്റ സീസണിൽ അവരെ ചാമ്പ്യൻമാരാക്കി സൂപ്പർ ക്യാപ്‌ടനായി മാറിയ

ഹാർദിക് പാണ്ഡ്യയെ നായകനായി തന്നെ തിരികെയെത്തിച്ചാണ് ആറാം ഐ.പി.എൽ കിരീടം ലക്ഷ്യമിട്ട് മുംബയ് ഇന്ത്യൻസ് ഈ സീസണിൽ കളത്തിലിറങ്ങുന്നത്. ഇന്ത്യൻ നായകൻ കൂടിയായ ടീമിന് 5 ഐ,പി.എൽ കിരീടം സമ്മാനിച്ച രോഹിത് ശർമ്മയെ മാറ്റി ഹാർ‌ദികിനെ ക്യാപ്ടനാക്കിയത് ആരാധകരിൽ പല‌ർക്കും ദഹിച്ചിട്ടില്ല. ഭാവി മുന്നിൽക്കണ്ടാണ് ഹാർദികിനെ ക്യാപ്ടനാക്കിയതെന്ന വിശദീകരണം മാനേജ്മെന്റ് നൽകിയെങ്കിലും ജസ്‌പ്രിത് ബുംറയേയും സൂര്യ കുമാർ യാദവിനേയും പോലുള്ല ക്യാപ്ടൻസി മെറ്റീരിയൽ കൂടിയായ താരങ്ങൾ ഉണ്ടായിരുന്നല്ലോയെന്നാണ് ആരാധകരുടെ മറുപടി. അതേസമയം പുത്തൻസീസണിൽ ഗംഭീര വിജയങ്ങൾ നേടി ആരാധക രോഷം ശമിപ്പിക്കാമെന്നാണ് മുംബയ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

രോഹിത് കാലം

2013ലാണ് രോഹിത് ശർമ്മ മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനാകുന്നത്. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഏറ്റവും സക്സസ് ഫുൾ ടീമായി മുംബയ് മാറി. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായതോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ ടീമെന്ന മുംബ‌യ്‌യുടെ റെക്കാഡിനൊപ്പമെത്തിയത്. 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് മുംബയ് രോഹിതിന്റെ ഐ.പി.എൽ ചാമ്പ്യൻമാരായത്. തു

ടർന്ന് കളിച്ച 3 സീസണുകളിൽ 2 തവണ ടീം പ്ലേഓഫിൽ എത്തിയെങ്കിലും 2022ൽ ടീം പാടേ നിറം മങ്ങി പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടർന്നാണ് അരങ്ങേറ്റ സീസണിൽ ഗുജറാത്തിനെ ചാമ്പ്യൻമാരും അടുത്ത സീസണിൽ റണ്ണറപ്പുമാക്കിയ ഹാർദികിനെ സ്വന്തം തട്ടകത്തിലേക്ക് മുംബയ് എത്തിക്കുന്നത്.

തുറുപ്പ് ചീട്ടുകൾ

മാച്ച് വിന്ന‌ർമാരുടെ ഒരു നിരയാണ് മുംബയ്. കഴീഞ്ഞ സീസണിൽ പരിക്ക് മൂലം കളിക്കാനാകാതിരുന്ന ജസ്‌പ്രീത് ബുംറയുടെ

മടങ്ങിവരവ് മുംബയ്ക്ക് വലിയ ആശ്വാസമായി. ദക്ഷിണാഫ്രിക്കൻ യുവ പേസറും വാലറ്റത്ത് വമ്പനടിക്ക് കെൽപ്പുള്ള താരവുമായ ജെറാർഡ് കോട്‌സെ, ദിൽഷൻ മധുശങ്ക, നുവാൻ തുഷാര എന്നീ പേസർമാരെക്കൂടി മുംബയ് കഴിഞ്ഞ ലേലത്തിൽ ടീമിലെത്തിച്ചു. ഇവർക്കാപ്പം റൊമാരിയൊ ഷെപ്പേഡ്, കഴിഞ്ഞ സീസണിൽ തിളങ്ങിയ ആകാശ് മധുവാൾ ടീം ഡേവിഡ് എന്നിവരെപ്പോലുള്ള മികച്ച പേസർമാരുമുണ്ട്.

പരിക്കേറ്റ ബെഹ്‌റൻഡ്രോഫിന് പകരം ലൂക്ക് വുഡിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. ബാറ്റിംഗ് നിരയിൽ സൂര്യകുമാർ യാദവിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുന്നത് തിരിച്ചടിയാണ്.എന്നാലും രോഹിത് ശർമ്മ, ഇഷാൻ കിഷൻ,ടീം ഡേവിഡ്, തിലക് വർമ്മ, ബ്രെവിസ്, മലയാളി താരം വിഷ്ണു വിനോദ് എന്നീ വമ്പൻമാ‌ർക്കൊപ്പം പാണ്ഡ്യയയും, മുഹമ്മദ് നബിയും കൂടെ ഉൾപ്പെടുമ്പോൾ ബാറ്റിംഗ് നിര ശ്കതമാകും. പാണ്ഡ്യ ഇത്തവണ ബൗൾ ചെയ്യുമെന്ന് അറിയിച്ചത് മുംബയ്ക്ക് ഡബിൾ ബോണസാണ്. നബിയേയും മികച്ച ഓൾറൗണ്ടറായി ഉപയോഗിക്കാനാകും.

അതേസമയം സ്പിൻ ഡിപ്പാർട്ട്‌മെന്റാണ് മുംബയ‌്‌യുടെ താരതമ്യേന ദുർബല വിഭാഗം. വെറ്റ്‌റൻ താരം പിയൂഷ് ചൗളയാണ് പ്രധാന സ്പിന്നർ. നബി, രഞ്ജിയിൽ തിളങ്ങിയ ഷംസ് മുലാനി എന്നിവരുടെ വരവ് ആശ്വാസമാണ്.

മുംബയ് ‌സ്‌ക്വാഡ്

ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ബ്രെവിസ്, സൂര്യകുമാ‌ർ, തിലക്, ടിം,വിഷ്ണു,അർജുൻ, മുലാനി, നെഹാൽ വധേര, ബുംറ, കാർത്തികേയ,പിയൂഷ്, മധ്‌വാൾ, ലൂക്ക്,ഷെപ്പേർഡ്, കോർട്‌സെ, ശ്രേയസ് ഗോപാൽ,നുവാൻ തുഷാര,നമൻധിർ, അൻഷുൽ, നബി, ഷിവാസലിക് ശർമ്മ, ദിൽഷൻ മധുശങ്ക. കോച്ച്: മാർക്ക് ബൗച്ചർ

നോട്ട് ദി പോയിന്റ്

5

തവണ ഐ.പി.എൽ കിരീടം നേടി

10

തവണ പ്ലേഓഫിൽ എത്തി

16

സീസണുകളിൽ കളിച്ചു

247

മത്സരങ്ങളിൽ കളിച്ചു

138

ജയം

ഹോം ഗ്രൗണ്ട്: വാങ്കഡെ സ്റ്റേഡിയം, മുംബൈ