g

ജനീവ: യുദ്ധത്തിൽ തകർന്ന ഗാസയിലേക്കുള്ള സഹായത്തിന് ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണങ്ങളും യുദ്ധ തന്ത്രങ്ങളായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.

ഗാസ​യി​ലെ ര​ണ്ടു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള മൂ​ന്നി​ലൊ​ന്ന് കു​ഞ്ഞു​ങ്ങ​ളും പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര കു​റ​വും കാ​ര​ണം ജീ​വ​ന​ഷ്ട ഭീ​തി​യി​ലാ​ണെ​ന്നും ഒ​രു മാ​സ​ത്തി​നി​ടെ 25 കു​ട്ടി​ക​ളാ​ണ് പോ​ഷ​കാ​ഹാ​ര കു​റ​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം മ​രി​ച്ച​തെന്നും അ​ടി​യ​ന്ത​ര​മാ​യി അ​ന്താ​രാ​ഷ്ട്ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൂ​ട്ട​മ​ര​ണ​ത്തി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​രു​മെ​ന്ന് യു.​എ​ൻ പറഞ്ഞു. കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​വു​ന്ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളോ പാ​ലോ ഗാസ​യി​ൽ ഇ​ല്ലെന്നും മു​തി​ർ​ന്ന​വ​ർ പ​ച്ച​പ്പു​ല്ല് തി​ന്ന് വി​ശ​പ്പ​ട​ക്കു​ന്ന സ്ഥി​തി​യാ​ണെന്നും

"ഗാസയിലേക്കുള്ള സഹായത്തിന്റെ പ്രവേശനത്തിന് ഇസ്രയേൽ തുടർച്ചയായ നിയന്ത്രണങ്ങൾ വെയ്ക്കുന്നത് കുറ്റകരമാണെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വടക്കൻ ഗാസയിലെ ക്ഷാമം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടു.

ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും നിരവധി പേർ തടവിലാവുകയും ചെയ്തതായി സൈന്യം പറയുന്നു. റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണത്തെയും നാശത്തെയും പലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 31,819 പാലസ്തീനികൾ കൊല്ലപ്പെടുകയും 73,934 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരണസംഖ്യ 1,139 ആണ്.