
നാട്ടാന ക്ഷാമത്തിൽ നട്ടം തിരിയുകയാണ് ഉത്സവകമ്മിറ്റിക്കാരും ദേവസ്വങ്ങളും. കഴിഞ്ഞദിവസം അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ ഉപകരിക്കും വിധം ആന ക്കൈമാറ്റത്തിന് അനുമതിയായത് ദേവസ്വങ്ങൾക്കും ഉത്സവ ക്കമ്മിറ്റികൾക്കും ആശ്വാസമായി. കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ട് ഉണ്ട്.