തിരുവനന്തപുരം: അണ്ടർ 16 ആൺകുട്ടികളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 28ന് രാവിലെ 9ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. 2008 സെപ്തംബർ 1ന് ശേഷം ജനിച്ചവർക്കാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാനാകുന്നത്. പങ്കെടുക്കാൻ താത്‌പര്യനമുള്ള കുട്ടികൾ തൈക്കാട് കെ.സി.എ കോംപ്ലക്സിലെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. 27-ാം തിയതി വൈകിട്ട് 5വരെ രജിസ്റ്റർ ചെയ്യാം. സെലക്ഷന് വരുന്നവർ ക്രിക്കറ്റ് കിറ്റ് കൊണ്ടുവരണം. വിവരങ്ങൾക്ക് : 9645342642, 7994622201.