
ഹൈദരാബാദ് : ഹൈദരാബാദ് നഗരത്തിലെ സ്വകാര്യ സ്കൂളിൽ നിന്ന് കുപ്രസിദ്ധ കവർച്ച സംഘമായ ചഡ്ഡി ഗ്യാംഗ് കവർന്നത് എട്ടുലക്ഷം രൂപ. ശനിയാഴ്ച രാത്രിയാണ് അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന സംഘം പണം കവർന്നത്. അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായി ഇരച്ചുകയറുന്ന സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആയുധങ്ങളുമായി മുഖം മറച്ച രണ്ടുപേരാണ് സി.സി ടിവിയിൽ പതിഞ്ഞത്. സ്കൂളിന്റെ കൗണ്ടറിൽ നിന്ന് 7,85,000 രൂപയാണ് സംഘം മോഷ്ടിച്ചത് സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് മിയാപൂർ പൊലീസിൽ പരാതി നൽകി.
കവർച്ചയുടെ രീതി കൊണ്ട് കു്പ്രസിദ്ധരായ മോഷണ സംഘമാണ് കച്ചാ ബനിയൻ അല്ലെങ്കിൽ ചഡ്ഡി ബനിയൻ ഗ്യാംഗ്. ഇവർ എന്തും ക്രൂരതയ്ക്കും മടിക്കില്ല എന്നതാണ് പ്രത്യേകത. കവർച്ചയ്ക്കായി കയറുന്ന വീടുകളിലുള്ളവർ ഉണർന്നാൽ അതിക്രൂരമായി കൊല്ലുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ചഡ്ഡി ബനിയൻ ഗ്യാംഗിന്റെ രീതിയാണ്. പ്രത്യേകിച്ച് നേതാവോ സ്ഥിരമായി നേതാവോ ഇല്ലാത്ത സംഘം ഇന്ത്യയിലുടനീളം സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് രീതി. മറ്റുള്ളവർക്ക് പിടികൊടുക്കാതിരിക്കാൻ ഇവർ ദേഹത്ത് എണ്ണ പുരട്ടാറുണ്ടെന്നും റിപ്പോർട്ടുണ്ട്.
Members of the notorious Chaddi gang stole approximately Rs 8 lakh from the World One School, Hyderabad, late night on Saturday, March 16.
— The Siasat Daily (@TheSiasatDaily) March 18, 2024
The incident was recorded on the school’s CCTV cameras. pic.twitter.com/zqYPbdbNEj