sivankutty

കൊച്ചുകുട്ടികളുടെ രസകരവും ചിന്തിപ്പിക്കുന്നതുമായി വീഡിയോകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നയാളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജി എൽ പി എസ് സൗത്ത് വാഴക്കുളം ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആരവിന്റെ വീഡിയോയുമായെത്തിയിരിക്കുകയാണ് മന്ത്രിയിപ്പോൾ.


ഗണിതത്തെയും ആവർത്തന പട്ടികയേയുമൊക്കെ ആരവ് കൈപ്പിടിയിലൊതുക്കി. കുട്ടിയ്ക്ക് മലയാളവും ഹിന്ദിയും അടക്കം ഒൻപത് ഭാഷകൾ എഴുതാനും വായിക്കാനുമറിയാം. ഈ ഭാഷകളെല്ലാം തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വയം പഠിക്കുന്നതാണ് എന്നതാണ് മന്ത്രിയുടെ അത്ഭുതപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മിടു മിടുക്കൻ

ഇത് GLPS സൗത്ത് വാഴക്കുളം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരവ് സഞ്ജു .

ഇംഗ്ലീഷ്, മലയാളം, കൊറിയൻ, ജാപ്പനീസ്, റഷ്യൻ ,ഗ്രീക്ക്,ഹിന്ദി, ഉറുദു, അറബിക് എന്നീ ഭാഷകൾ എഴുതാനും വായിക്കാനും കഴിവുണ്ട്. ഈ ഭാഷകളെല്ലാം തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വയം പഠിക്കുന്നതാണ് എന്നതാണ് ഏറ്റവും അത്ഭുതകരമായ വസ്തുത.കൂടാതെ ഗണിതത്തിലെ പൈയുടെ മൂല്യം അതിൽ ആദ്യത്തെ 100 ദശാംശ സ്ഥാനങ്ങൾ അനായാസം പറയാൻ ആരവിന് കഴിയും. ആവർത്തന പട്ടിക വളരെ ലളിതമായി വിശദീകരിച്ചു തരാനും മൂലകങ്ങളുടെ ആറ്റോമിക മാസ് , ആറ്റോമിക നമ്പർ, ആവർത്തന പട്ടികയുടെ ഘടന എന്നിവയെക്കുറിച്ചും വ്യക്തമായി വിവരിച്ചു തരാനും ഈ കുഞ്ഞു മിടുക്കന് കഴിയുന്നുണ്ട്. Micro art , drawing, അന്യഭാഷാ ഗാനങ്ങൾ ആലപിക്കൽ എന്നിങ്ങനെ അധ്യാപകരെ അത്ഭുതപ്പെടുത്തുന്ന ഒരു കുട്ടിയാണ് ആരവ്. ഗണിതത്തിൽ ഗുണനം,ഹരണം, സങ്കലനം,വ്യവകലനം എന്നിവ അവൻ്റേതായ രീതിയിൽ ചെയ്യാൻ കഴിയുന്നുണ്ട്.ഭാവിയിൽ ഒരു ശാസ്ത്രജ്ഞനായി പിരിയോഡിക് ടേബിളിലെ മൂലകങ്ങൾ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനാണ് ആരവിന് ആഗ്രഹം.