city

കുവെെത്ത് സിറ്റി:വേനൽക്കാലം ആയത്തോടെ ചൂട് കൂടിവരുകയാണ്. ഇപ്പോൾ തന്നെ കേരളത്തിൽ ചൂട് കാരണം നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും ചൂട് കൂടിയ സ്ഥലം ഏതാണെന്ന് അറിയാമോ? മലയാളികളടക്കമുള്ള പ്രവാസികൾ താമസിക്കുന്ന നഗരത്തിലാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.

പറഞ്ഞ് വരുന്നത്​ കുവെെത്ത് സിറ്റിയെക്കുറിച്ചാണ്. വേനൽക്കാലത്ത് ഇവിടെ 50 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 54 ഡിഗ്രി സെൽഷ്യസ് ആണ്. മേയ് മാസത്തിൽ വളരെ ഉയർന്ന താപനില കുവെെറ്റിൽ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ചൂട് കൂടുമ്പോൾ ജനങ്ങൾ പുറത്തിറങ്ങുന്നത് വരെ കുറയുന്നു. ഇതിനാൽ തന്നെ കുവെറ്റിലെ എല്ലാ വീടുകളിലും ഓഫീസുകളിലും കടകളിലും എയർ കണ്ടീഷനിംഗ് ചെയ്തിട്ടുണ്ട്.

മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് കുവെെത്ത് സിറ്റിയിൽ താമസിക്കുന്നത്. ഇവിടെ മഴയും വളരെ കുറവാണ്. ആകാശത്ത് നിന്ന് പക്ഷികൾ ചത്തു വീഴുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ വരെ നിരവധി പ്രവാസികൾ ജോലിക്ക് ആശ്രയിക്കുന്ന ഒരു നഗരം കൂടിയാണിത്.

പകലിലെ ചൂട് കാരണം സംസ്കാര ചടങ്ങുകൾ രാത്രിയിൽ നടത്താൻ കുവെെറ്റ് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു. അവിടത്തെ ശരാശരി താപനില 45ഡിഗ്രി സെൽഷ്യസാണ്. മേയ്,​ സെപ്തംബർ മാസങ്ങളിൽ ഇത് കൂടും.