
ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം പ്രദർശനത്തിന് ഒരുങ്ങുന്നു. സ്വാസിക, ജോയ് മാത്യ, രേഖ , സുധീർ കരമന, രാജസേനൻ, ഷാജു ശ്രീധർ ,ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമ ശങ്കരി, അംബിക മോഹൻ, രശ്മി സജയൻ, പാലം പ്രസാദ് എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ ആർ.ഗോപാൽ. ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ.ഗോപാൽ ആണ് നിർമ്മാണം.