bedroom

ദുബായ്: താമസസ്ഥലം കണ്ടെത്തുകയെന്നതാണ് വിദേശത്തെത്തുന്ന മിക്ക പ്രവാസികളും നേരിടുന്ന പ്രധാന വെല്ലുവിളി. വരുമാനത്തിനനുസരിച്ചുള്ള, ഓഫീസിനടുത്തുള്ള വീട് വേണമെന്നായിരിക്കും മിക്കവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് സാധിക്കാറില്ല.ആ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകാൻ പോകുകയാണ്.

അഫോഡബിൾ ഹൗസിംഗ് നയത്തിന് ഷെയ്ഖ് ഹംദാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അനുമതി നൽകിയിരിക്കുകയാണ്. 2040 ലെ മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ് ഈ നയം.

ദുബായിയുടെ വികസനത്തിനായി 2023ൽ പ്രഖ്യാപിച്ച ഡി33 സാമ്പത്തിക അജൻഡയ്ക്ക് പിന്തുണ നൽകുന്നതിനായി 4,000 കോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് കൂടി ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ പ്രഖ്യാപിച്ചിട്ടണ്ട്. സാമ്പത്തിക വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷമാണ് ഡി33 സാമ്പത്തിക അജൻഡ പ്രഖ്യാപിച്ചത്. അടുത്ത വർഷത്തിൽ രാജ്യത്തിന്റെ വളർച്ച എങ്ങനെയാകണമെന്ന് പദ്ധതിയിൽ വിശദീകരിക്കുന്നുണ്ട്.