ice-cubes

ചൂടുകാലമായതോടെ എസി കടകളിലൊക്കെ നല്ല തിരക്കാണ്. വീടിനുള്ളിലെ ചൂട് സഹിക്കാൻ കഴിയാതെ കടം വാങ്ങിവരെ എസി വാങ്ങുന്നവരുണ്ട്. ഫാനും എസിയൊക്കെ കൊണ്ട് വൈദ്യുതി ചാർജും ഇരട്ടിയാകുകയാണ്. സാധാരണക്കാരെ സംബന്ധിച്ച് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

ചില കാര്യങ്ങൾ ചെയ്താൽ വീടിനുള്ളിലെ ചൂട് കുറയ്‌ക്കാൻ സാധിക്കും. കുറച്ച് ഐസ് ക്യൂബുകളെടുക്കുക. അത് ഒരു പാത്രത്തിലിട്ട് കറങ്ങുന്ന ഫാനിന്റെ അടിയിൽ വയ്ക്കുക. ഐസ് ക്യൂബ് ഉരുകുന്നതനുസരിച്ച് മുറിയിലെ ചൂട് കുറയും.

ഉറങ്ങുന്നതിന് മുമ്പ് നിലം തുടച്ചാൽ ചൂടിനെ ഒരു പരിധിവരെ അകറ്റാം. നനഞ്ഞ തുണി നിലത്ത് വിരിച്ചിടുന്നതും ചൂടിനെ അകറ്റാൻ സഹായിക്കും. കർട്ടൻ, ബെഡ്ഷീറ്റ് ഇവയൊക്കെ ഇളം നിറത്തിലുള്ളതായിരിക്കണം. ഇരുണ്ട നിറങ്ങൾക്ക് ചൂടിനെ പെട്ടെന്ന് ആകർഷിക്കാൻ സാധിക്കും. ജനലുകൾ ഉച്ചയ്‌ക്ക് തുറന്നിടരുത്. വൈകിട്ട് തുറന്നിടുക. ഇത് തണുത്ത വായു അകത്തേക്ക് കടക്കാൻ സഹായിക്കും. അകത്തളങ്ങൾ പെയിന്റ് ചെയ്യുമ്പോൾ ഇളം നിറങ്ങൾ നൽകുന്നതാണ് നല്ലത്.