
കടമ്പനാട്: വേമ്പനാട്ടേത്ത് അഴികത്ത് ചെട്ടിയാരു മുക്കിൽ ചരുവിള പുത്തൻ വീട്ടിൽ പരേതരായ വേലായുധന്റെയും സരസ്വതിയുടെയും മകൻ വി. രമണൻ (63, റിട്ട. ഡി.ടി.ഒ, കെ. എസ്. ആർ. ടി. സി, കരുനാഗപ്പള്ളി ) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി ( റിട്ട. ഹെഡ്മിസ്ട്രസ് ). രാഖി ( റെയിൽവേ ) രാഹുൽ എന്നിവർ മക്കളും സുജിത്ത് ( ഏജീസ് ഓഫീസ്, തിരുവനന്തപുരം ) മരുമകനുമാണ്. തങ്കമണി, രമണി, ഓമന എന്നിവർ സഹോദരിമാരാണ്.