beauty-tips

ചൂടുകാലമായതോടെ സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യത വളരെകൂടുതലാണ്. മാത്രമല്ല ഈ സമയം ചർമ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കണം. ഇല്ലെങ്കിൽ പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങളും നമ്മളെ അകറ്റും.

വീട്ടിലിരുന്നുകൊണ്ട് തന്നെ, അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ സൗന്ദര്യം നിലനിർത്താം. അതിനുസഹായിക്കുന്ന നിരവധി ഫേസ്‌പാക്കുകളുണ്ട്. അരിപ്പൊടി ഫേസ്‌പാക്കാണ് അവയിലൊന്ന്. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് മാത്രമല്ല മുഖത്തെ ക്ലീൻ ആക്കാനും അരിപ്പൊടി സഹായിക്കും.

സൺ ടാൻ മാറ്റാൻ അരിപ്പൊടി സഹായിക്കും. കുറച്ച് അരിപ്പൊടിയെടുത്ത് അതിലേക്ക് ചൂട് പാൽ ചേർത്ത് പേസ്റ്റാക്കുക. ഇനി ഇത് മുഖത്തും കഴുത്തിലും പുരട്ടിക്കൊടുക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. സൺടാൻ അകറ്റുന്നതിനൊപ്പം നല്ല തിളക്കമുള്ള ചർമവും സ്വന്തമാക്കാം.

മുഖകാന്തി വർദ്ധിപ്പിക്കാനും അരിപ്പൊടി സഹായിക്കും. അരിപ്പൊടിയിൽ തൈര്, തേൻ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അലർജിയോ മറ്റോ ഉള്ളയാളാണ് നിങ്ങളെങ്കിൽ മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുക.