
കരിമണ്ണൂർ: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചു വിൽപ്പന നടത്തുന്നയാൾ പിടിയിൽ. മുട്ടം ഇഞ്ചിനാട്ടിൽ മുത്തുവാണ് ( 55) കരിമണ്ണൂർ പൊലീസിന്റ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കരിമണ്ണൂരിന് സമീപം നെയ്യശ്ശേരി കവലയിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പിന്റ 8,500 രൂപ വില വരുന്ന ബാറ്ററിയാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ ഉടമസ്ഥൻ പരാതി നൽകിയതിനെ തുടർ പൊലീസ് അന്വേണം ഊർജ്ജിതമാക്കി. സമീപത്തെ കടകളിലെ ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത് .ഇയാളെ നെയ്യശ്ശേരിയിലെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ബാറ്ററി ഇയാൾ തൊടുപുഴയിലെ ഒരു കടയിൽ വിറ്റിരുന്നു. അവിടെ നിന്ന് ഇതു കണ്ടെടുക്കുകയും ചെയ്തു. മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ ടി.വി. ധനഞ്ജയ ദാസ്, എസ്.ഐമാരായ ടി.ആർ. ദിപു, ബേബി ജോസഫ്, വി.കെ.ഷാജികുമാർ, സീനിയർ സി.പി.ഒമാരായ പി.കെ. നിഷാദ്, പി.എസ്. അനോഷ്, സി. പി.ഒ ടി.എ. ഷാഹിദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.