
അടിമാലി: അടിമാലി ടൗണിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ എക്സൈസ് റെയ്ഡിൽ രണ്ടു പേർ പിടിയിലായി .റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മനോജ് കുമാറിന്റെ നേതൃത്വത്തിൽരണ്ടു നടന്ന റെയ്ഡിൽ രണ്ട് കേസുകളിലായി 125 മില്ലിഗ്രാം ഹെറോയിൻ പിടിച്ചെടുത്തു .പശ്ചിമബംഗാൾ കൂച് ബിഹാർ ഷാക്കിർ ഹുസൈൻ, പശ്ചിമബംഗാൾ കൂച് ബിഹാർ ബിസ്വജിത് ദാസ് എന്നിവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. ഇവർ പെരുമ്പാവൂരിൽ നിന്നാണ് ഹെറോയിൻ വാങ്ങിയതെന്ന് പറയുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. റെയ്ഡിൽ ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് കെ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രഞ്ജിത്ത് കവിദാസ്, ഡ്രൈവർ ശരത് എസ് പി എന്നിവരും പങ്കെടുത്തു.