കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോൺബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലൊന്നായ (എൻ.ബി.എഫ്.സി.എൽ)ഐ.സി.എൽ ഫിൻകോർപ് പുതിയ ബ്രാൻഡ് അംബാസഡർമാരായി
സിനിമാ താരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും നിയമിച്ചു.
ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട പ്രഗത്ഭ വ്യക്തികളെ ബ്രാൻഡ്
അംബാസഡർമാരാക്കുന്നതുവഴി കമ്പനി വളർച്ചയുടെ ഒരു പുതിയ യുഗത്തിന് തുടക്കം
കുറിക്കുകയാണെന്നും ഐ.സി.എൽ ഫിൻകോർപ് ചെയർമാനും മാനേജിംഗ്
ഡയറക്ടറുമായ അഡ്വ. കെ. ജി അനിൽകുമാർ പറഞ്ഞു.
32 വർഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിൻകോർപിന്, കേരളം, തമിഴ്‌നാട്,
ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്
എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്.
രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കുന്നതുവഴി ഒരു പാൻ ഇന്ത്യ സാന്നിദ്ധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്‌മെന്റ് ഓപ്ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്‌സ്‌ചേഞ്ച്,
ക്രിട്ടിക്കൽ ഇൻഷ്വറൻസ്, ഹോം ഇൻഷ്വറൻസ്, ഹെൽത്ത് ഇൻഷ്വറൻസ്, വെഹിക്കിൾ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനി, ഐ.സി.എൽ ഫിൻകോർപ് , ട്രാവൽ ആൻഡ് ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്,
ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മേഖലകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഐ.സി.എൽ ഇൻവെസ്റ്റ്‌മെന്റ്, എൽ.എൽ.സി, ഐ.സി.എൽ ഗോൾഡ് ട്രേഡിംഗ്,
ഐ.സി.എൽ. ഫിനാൻഷ്യൽ ബ്രോക്കറേജ് എന്നീ സേവനങ്ങൾ ആരംഭിച്ചുകൊണ്ട്, ഐ.സി.എൽ
ഗ്രൂപ്പ് ഒഫ് കമ്പനീസ് മിഡിൽ ഈസ്റ്റിലേക്കും പ്രവർത്തനങ്ങൾ വിപുലീകരിച്ചു കഴിഞ്ഞു. കൂടാതെ തമിഴ്‌നാട്ടിൽ, 92 വർഷത്തിലേറെ സേവന പാരമ്പര്യമുള്ള ബി.എസ്.ഇ ലിസ്റ്റഡ് എൻ.ബി.എഫ്.സിയായ സേലം ഈറോഡ്
ഇൻവെസ്റ്റ്‌മെന്റ്‌സിനെയും ഐ.സി.എൽ ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു. ഐ.സി.എൽ ഫിൻകോർപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രദ്ധേയമായ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ, സി.എം.ഡി അഡ്വ. കെ. ജി. അനിൽകുമാർ, ഹോൾ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ
അനിൽകുമാർ എന്നിവരുടെ മികച്ച നേതൃത്വമാണ്.