
കൊച്ചി: വഖഫ് ബോർഡിന്റെ ഇഫ്താർ സംഗമത്തിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സോഫി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് എൻ. നാഗരേഷ് , ഡിസ്ട്രക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ്, അഡ്വ. ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, മുൻഡി.ജി.പി. ലോക്‌നാഥ് ബെഹ്റ, അഡീഷണൽ അഡ്വ. ജനറൽമാരായ കെ.പി. ജയചന്ദ്രൻ, അശോക് എം. ചെറിയാൻ , ബാർ കൗൺസിൽ ചെയർമാൻ കെ.എൻ. അനിൽ കുമാർ, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, അഡീഷണൽ ഡയറക്ടർ ഗ്രേഷ്യസ് കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.