
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി ജെ.ഡി.എസുമായി സീറ്റ് ധാരണയിലെത്തി. മൂന്ന് സീറ്റുകളിലാണ് എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള പാർട്ടി മത്സരിക്കുക. മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളിലാണ് മത്സരിക്കുന്നത്. ബംഗളൂരു റൂറലിൽ ദേവഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബി.ജെ.പിയിൽ നിന്ന് മത്സരിക്കും. മാണ്ഡ്യ, ഹാസൻ, കോലാർ മണ്ഡലങ്ങൾ ജെ.ഡി.എസിന് ലഭിക്കണമെന്നായിരുന്നു ജെ.ഡി.എസിന്റെ ആവശ്യം. എന്നാൽ ബി.ജെ.പി ഉറപ്പു പറയാത്തതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാനത്തെ 28 ലോക്‌സഭ സീറ്റുകളിൽ 20 എണ്ണത്തിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേത്തുടർന്ന് ജെ.ഡി.എസ് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ധാരണയായത്.