
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(എസ്.യു.സി.ഐ) 19 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 151 സീറ്റിൽ മത്സരിക്കും. കേരളത്തിലെ ഏട്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതായി സംസ്ഥാന സെക്രട്ടറി ജയ്‌സൺ ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരത്ത് എസ്. മിനി,മാവേലിക്കരയിൽ കെ.ബിമൽജി,ആലപ്പുഴയിൽ ആർ.അർജുനൻ,കോട്ടയത്ത് പി.കൊച്ചുമോൻ,എറണാകുളത്ത് എ.ബ്രഹ്മകുമാർ,ചാലക്കുടിയിൽ എം.പ്രദീപൻ,കോഴിക്കോട് എം.ജ്യോതിരാജ് എന്നിവരാണ് സ്ഥാനാർത്ഥികൾ.