pic

കറാച്ചി: പാകിസ്ഥാനിൽ കൽക്കരി ഖനി തകർന്ന് 12 മരണം. 8 പേരെ പരിക്കുകളോടെ രക്ഷപെടുത്തി. ചൊവ്വാഴ്ച രാത്രി ബലൂചിസ്ഥാനിലെ ഖോസ്ത് മേഖലയിലെ ഒരു സ്വകാര്യ ഖനിയിലായിരുന്നു അപകടം. മീഥേൻ വാതക സ്ഫോടനത്തെ തുടർന്ന് ഖനി തകർന്നതോടെ ഭൗമോപരിതലത്തിൽ നിന്ന് 800 അടി താഴ്ചയിൽ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.