കൊച്ചി: രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ ആസ്തി കുതിച്ചുയരുന്നുവെന്ന് റിപ്പോർട്ട്. ബ്രീസീൽ, യു.എസ്.എ എന്നിവിടങ്ങളിലേക്കാൾ ഉയർന്ന ആസ്തിയാണ് ഇന്ത്യയിലെ ഒരു ശതമാനം ധനാഡ്യരിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ലോക അസമത്വ ലാബിന്റെ പഠന നിപ്പോർട്ടിൽ പറയുന്നു. 1992 ൽ ഇന്ത്യ ഉദാരവത്കരണ നടപടികൾക്ക് തുടക്കമിട്ടതിനു ശേഷം അതിസമ്പന്നരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായത്.
കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ മൊത്തം ആസ്തിയുടെ 40 ശതമാനത്തിലധികം ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ്. ഫ്രാൻസിലെ ധനകാര്യ വിദഗ്ദ്ധനായ തോമസ് പിക്കറ്റി അടക്കമുള്ള നാല് സാമ്പത്തിക ശാസ്ത്രജ്ഞർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയിൽ ഉള്ളവരും ഇല്ലാത്തവരുമായുള്ള അന്തരം കൂടുകയാണ്. നൂറ് കോടി ഡോളറിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 1992ൽ ഒന്നായിരുന്നെങ്കിലും 2022 ൽ 168 ലേക്ക് ഉയർന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നർ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയുമാണ്.