astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 മാർച്ച് 21 1199 മീനം 8 വ്യാഴാഴ്ച. (ദിനം പൂർണമായും ആയില്യം നക്ഷത്രം)

അശ്വതി: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം,യാത്രാഗുണം,വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും.

ഭരണി:പലവിധത്തിലുള്ള ധനനേട്ടം,ശത്രുവിൻ മേൽ വിജയം,യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളിൽ തീരുമാനം.

കാർത്തിക: ഔഷധ സേവ വേണ്ടി വരും,സഹായിച്ചവർ ശത്രുക്കൾ ആകും,കലഹം ഉണ്ടാകാൻ സാദ്ധ്യത.

രോഹിണി: സംസാരം മുഖേനെ തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും, ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.

മകയിരം: ആരോഗ്യസംരക്ഷണത്തിൽ അതീവ ജാഗ്രത വേണം, തൊഴിൽ രംഗത്ത് സുരക്ഷിതമില്ലായ്മ. മുറിവോ ചതവോ പറ്റാം.

തിരുവാതിര:മറ്റുള്ളവർ ശത്രുതയോടെ പെരുമാറും,കുടുംബസ്വത്തിലുള്ള തർക്കം കോടതിയിലെത്തും,ബന്ധുക്കൾ ശത്രുക്കളാകും.

പുണർതം:ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം,ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണംകിട്ടില്ല.

പൂയം: കർമ്മരംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും,കുടുംബാംഗങ്ങളുടെ അവശ്യത്തിനായി ആശുപത്രി വാസം വേണ്ടി വരും

ആയില്യം: നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭപ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.

മകം: വിദേശത്തുനിന്നും ശുഭ വാർത്ത, ശത്രുജയം, ക്രയവിക്രയങ്ങളിൽ നേട്ടം,വാഹനഭാഗ്യം

പൂരം: പ്രണയ സാഫല്ല്യം,ധനപരമായി ഉയർച്ച, വിദ്യാ വിജയം, ധനനേട്ടം.

ഉത്രം: കുടുംബസുഖം,ബന്ധുഗുണം,പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.


അത്തം:സന്താനഭാഗ്യം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം.


ചിത്തിര:സ്ത്രീകൾക്ക് ഗുണാനുഭവങ്ങൾ, തൊഴിലിൽ ഉത്സാഹവും പുരോഗതിയും ഉണ്ടാകും, വ്യവഹാര വിജയം.


ചോതി :പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും.


വിശാഖം:കർമ്മ മേഖലയിൽ ഉണർവ് ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.


അനിഴം:ധനാഗമം ഉണ്ടാകും,കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, അകലെനിന്നും സഹായസഹകരണങ്ങൾ ലഭിക്കും.


കേട്ട:സ്വന്തമായി തോഴിൽ ചെയ്യുന്നവർക്ക് നേട്ടം,അകന്നു കഴിഞ്ഞവർ അടുത്ത് വരും, പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.


മൂലം:സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, കുടുംബസുഖം.


പൂരാടം:ധനപ്രാപ്തി,ജോലി ലഭ്യത, സുഖസൗകര്യങ്ങൾ, പുതിയസംരംഭങ്ങൾ.

ഉത്രാടം:കുടുംബത്തിൽ കലഹങ്ങൾ,സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.


തിരുവോണം: ജോലിനഷ്ടം, യാത്രയിൽ ധനനഷ്ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി.


അവിട്ടം:നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയർക്കും,ധന നഷ്ടം. കുടുംബകലഹം.


ചതയം:കലാപരമായ കാര്യങ്ങളിൽ നേട്ടം, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും.


പൂരുരുട്ടാതി: രോഗശമനം, സുഖാനുഭവങ്ങൾ,പ്രമോഷൻ ലഭിക്കും, ദാമ്പത്യം സമാധാനപൂർണ്ണം,ആരോഗ്യം മനസുഖം കിട്ടും.


ഉത്തൃട്ടാതി: ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.


രേവതി:സ്ത്രീകൾക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ധനപരമായ കാര്യങ്ങളിൽ നേട്ടം,വിദ്യാർത്ഥികൾക്ക് നല്ലസമയം.