തിരുവനന്തപുരം: നൂറ്റിപതിനാറു വർഷത്തെ സേവനപരമ്പര്യമുള്ള ബാങ്ക് ഒഫ് ബറോഡയുടെ പുതിയ ശാഖ വട്ടിയൂർകാവിൽ (എസ്.എം.എസ് ബിൽഡിംഗ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനു സമീപം ) മുൻ കേരള ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ മഹേഷ് ബി, ബാങ്കിന്റെ ജനറൽ മാനേജരും എറണാകുളം സോണൽ ഹെഡുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, തിരുവനന്തപുരം റീജിയണൽ ഹെഡ് ബി. സുദർശൻ, ഡെപ്യൂട്ടി റീജിയണൽ മാനേജർ എം.കെ. ദിൽശോബ് എന്നിവരും സംബന്ധിച്ചു.
പ്രവാസി ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എൻ.ആർ.ഐ ലോഞ്ച് സൗകര്യം ബാങ്കിൽ ഒരുക്കിയിട്ടുണ്ട്.ബാങ്കിന്റെ ഹ്രസ്വകാല വായ്പാ പദ്ധതി പ്രകാരം ഭവനവായ്പകൾക്ക് 8.40 ശതമാനം മുതൽ പലിശനിരക്കിലും വാഹന വായ്പകൾ 8.80ശതമാനം മുതലും ലഭ്യമാക്കിയിട്ടുണ്ട്.വിവിധ ആവശ്യങ്ങൾക്കുതകുന്ന രീതിയിൽ സേവിംഗ്സ് കറണ്ട് അക്കൗണ്ടുകളും ലോക്കർ സൗകര്യവും ബാങ്കിൽ ലഭ്യമാക്കിയിട്ടുണ്ട്.