mahout

പാലക്കാട്:ക്ഷേത്രോത്സവത്തിന് ആനയെ ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടയിൽപെട്ട് പാപ്പാന് ദാരുണാന്ത്യം. മേലാർകോട് എഴുന്നള്ളത്തിനെത്തിച്ച ചാത്തപ്പുറം ബാബു എന്ന ആനയുടെ പാപ്പാൻ കുനിശ്ശേരി കൂട്ടാല ദേവൻ(58)ആണ് മരിച്ചത്. ആനയുടെ ഒന്നാം പാപ്പാനായിരുന്നു ദേവൻ.

പുറത്തിറങ്ങാൻ ആന അനങ്ങിയതോടെയാണ് അപകടം. പിന്നിലേക്ക് ഇറക്കാനായി ആനയുടെ മുന്നിൽ നിന്ന് തള്ളുന്നതിനിടെ ആന മുന്നോട്ട് നീങ്ങി ഇതോടെ ഇരുമ്പുബാറിൽ പാപ്പാൻ കുടുങ്ങിപ്പോകുകയായിരുന്നു. ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.