balloon-vine

സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉഴിഞ്ഞ ഉത്തമ മരുന്നാണ്. ഉഴിഞ്ഞയുടെ ഇല അരച്ച് ആവണക്കെണ്ണയിൽ ചേർത്ത് സന്ധിവേദന ഉണ്ടാകുമ്പോൾ തേച്ച് പിടിപ്പിക്കാവുന്നതാണ്. കൂടാതെ വാതം, നീര് തുടങ്ങിയവ ഇല്ലാതാക്കാനും ഉഴിഞ്ഞ ഇല നല്ലതാണ്. വായിലെ അൾസർ പോലുള്ള അസ്വസ്ഥതകൾ പരിഹരിക്കാൻ ഉഴിഞ്ഞ ഇല ഉപയോഗിക്കാം. ഉഴിഞ്ഞ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിളിൽ കൊള്ളുന്നത് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്.

ഇന്ദ്രവല്ലിയെന്ന് സംസ്‌കൃതത്തിൽ അറിയുന്ന ഉഴിഞ്ഞ ദശപുഷ്‌‌പങ്ങളിലും പെടുന്നു. മുടിയ്‌ക്ക് നല്ല തിളക്കവും അഴകും നൽകുന്ന ഉഴിഞ്ഞ തലമുടിയിൽ ഷാമ്പുവിന്റെ ഗുണം ചെയ്യും. ഉഴിഞ്ഞയിട്ട് തിളപ്പിച്ച എണ്ണ ഗുണപ്രദമാണ്. ഗർഭിണികൾക്ക് സുഖപ്രസവത്തിനും ഉഴിഞ്ഞ ഉപയോഗിക്കാറുണ്ട്. നമ്മുടെ ശരീരത്തിന് മികച്ച രോഗപ്രതിരോധശേഷി നൽകാനും ഉഴിഞ്ഞ മികച്ചതാണ്. ആർത്തവകാലത്ത് സ്‌ത്രീകൾക്ക് ഉണ്ടാകുന്ന ശക്തമായ വേദനയകറ്റാനും ഉഴിഞ്ഞ ഉപയോഗം ഉത്തമമാണ്.