gold-

തിരുവനന്തപുരം: സർവകാല റെക്കോർഡ് ഭേദിച്ച് സ്വർണവില. ഇന്ന് ഒരു പവന് 800 രൂപ ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണവ്യാപാരം എത്തി. ഒരു പവൻ സ്വർണത്തിന് 49,440 രൂപയാണ് ഇന്നത്തെ വിപണിവില.

അന്താരാഷ്ട്ര സ്വർണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയ ശേഷം ഇപ്പോൾ 2203 ഡോളറിലാണ്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്‌ക്കടുത്തായിട്ടുണ്ട്.

പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണവിലയുടെ കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്‌ക്ക് കാരണമായിട്ടുണ്ട്.

മാർച്ചിലെ സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 21 ₹49,440

മാർച്ച് 20 ₹48640

മാർച്ച് 19 ₹48,640

മാർച്ച് 18 ₹48,280

മാർച്ച് 17 ₹48,480

മാർച്ച് 16 ₹48,480

മാർച്ച് 15 ₹48,480

മാർച്ച് 14 ₹48,480

മാർച്ച് 13 ₹48,280

മാർച്ച് 12 ₹48,600

മാർച്ച് 11 ₹48,600

മാർച്ച് 10 ₹48,600

മാർച്ച് 09 ₹48,600

മാർച്ച് 08 ₹48,200

മാർച്ച് 07 ₹48,080

മാർച്ച് 06 ₹47,760

മാർച്ച് 05 ₹47,560

മാർച്ച് 04 ₹47,000

മാർച്ച് 03 ₹47,000

മാർച്ച് 02 ₹47,000

മാർച്ച് 01 ₹46,320