
വളർത്തുനായയ്ക്കും പൂച്ചയ്ക്കുമൊക്കെ ഒപ്പമുള്ള കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിലൊരു പുതുമയില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ നിങ്ങളെ വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
എല്ലാ ദിവസവും ഓട്ടോ എന്നുപേരുള്ള ആൺകുട്ടി ഡേ കെയറിൽ നിന്ന് മടങ്ങിവരുന്നത് കുട്ടി ആകാംക്ഷയോടെ കാത്തിരിക്കും. എവിടെപ്പോയാലും കാക്ക അവനെ പിന്തുടരും. കുട്ടി വീട്ടിനുള്ളിലായിരിക്കുന്ന സമയത്ത് ജനലിന് ഇപ്പുറം കാത്തിരിക്കുന്നു.
കുട്ടിയും കാക്കയുടെ സൗഹൃദം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. കാരണം അവൻ അതിന് ഭക്ഷണം കൊടുക്കുന്നതും തലയിൽ തലോടുന്നതും വീഡിയോയിൽ കാണാം.
റസ്സൽ എപ്പോഴും മകന്റെ അരികിലാണെന്നും, ഡേകെയറിൽ പോയാൽ മടങ്ങിവരുന്നതുവരെ അത് വീടിന്റെ മേൽക്കൂരയിൽ കാത്തിരിക്കുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് വരുന്നത്.