സംഗീത് ശിവനാണ് സംവിധാനം

ss

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ്ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കപ്കപി മോഷൻ പോസ്റ്റർ പുറത്ത്. സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോർഡ് മുന്നിൽ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളെയാണ് കാണുന്നത്.ഛായാഗ്രഹണം ദീപ് സാവന്ത്, തിരക്കഥ സൗരഭ് ആനന്ദ് ആന്റ് കുമാർ പ്രിയദർശി, സംഗീതം അജയ് ജയന്തി, എഡിറ്റർ ബണ്ടി നാഗി,മെഹക് പട്ടേൽ ആണ് സഹനിർമ്മാതാവ്.

ബ്രാവോ എന്റർടെയിൻമെന്റ് ബാനറിൽ ജയേഷ് പട്ടേൽ ആണ് നിർമ്മാണം. ചിത്രം ജൂണിൽ റിലീസ് ചെയ്യും.പി.ആർ.ഒ: പി.ശിവപ്രസാദ് .