arrest

വാളയാർ: എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ചെക്ക് പോസ്റ്റിന് സമീപം രാവിലെ 9.40ന് ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന 49.39 ഗ്രാം മെത്താഫിറ്റമിനുമായി ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി 2 വില്ലേജിൽ വള്ളിയോട് ദേശത്ത് മിച്ചാരംകോട് വീട്ടിൽ അഭിനവ് (21) ആണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ടിന്റെ നിർദേശനുസരണം വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്, എസ്.അനു, ജെ.പ്രിവന്റ്രീവ് ഓഫീസർ(ഗ്രേഡ്)അനിൽകുമാർ ടി. എസ്, സിവിൽ എക്‌സൈസ് ഓഫീസർ ജിതേഷ് എന്നിവരാണ് പരിശോധന നടത്തിയത്.