ss

മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ15ന് റാന്നിയിൽ ആരംഭിക്കും. ആദ്യ ദിവസം തന്നെ ലൊക്കേഷനിൽ ജോയിൻ ചെയ്യാനാണ് മോഹൻലാൽ ഒരുങ്ങുന്നത്. റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.ഒരാഴ്ചത്തെ ചിത്രീകരണത്തിനുശേഷം തൊടുപുഴയിലേക്ക് ഷിഫ്ട് ചെയ്യും.ജന്മനാടായ ഇലന്തൂരിന് അടുത്ത് ഒരു മോഹൻലാൽ സിനിമയുടെ ചിത്രീകരണംഎന്ന പ്രത്യേകതയുമുണ്ട്.സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്കുശേഷം മോഹൻലാൽ ഒരു റിയലിസ്റ്റിക് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് മറ്രൊരു പ്രത്യേകത.വൻതാരനിര അണിനിരക്കുന്നുണ്ട്.ജോഷി സംവിധാനം ചെയ്യുന്ന റമ്പാന്റെ ആദ്യ ഷെഡ്യൂളിൽ പങ്കെടുത്തശേഷം തരുൺമൂർത്തിയുടെ ചിത്രത്തിൽ അഭിനയിക്കാനായിരുന്നു മോഹൻലാൽ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. എമ്പുരാന്റെ ചിത്രീകരണത്തിലും മോഹൻലാലിന് പങ്കെടുക്കേണ്ടതുണ്ട്.കെ.ആർ.സുനിലിന്റേതാണ്
തരുൺമൂർത്തി ചിത്രത്തിന്റെ കഥ.തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും .ഓപ്പറേഷൻ ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത് .കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്.
നിർമ്മാണ നിർവഹണം - ഡിക്സൻപൊടുത്താസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം. രജപുത്രയുടെ ബാനറിൽ നിർമ്മിക്കുന്ന പതിന്നാലാമത്തെ ചിത്രവും.പി.ആർ. ഒ വാഴൂർ ജോസ്.