moshanm

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പതിനയ്യായിരത്തോളം രൂപ നഷ്ടമായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഷെമീർ കുരീപ്പാറയുടെ ഉടമസ്ഥതയിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പച്ചക്കറികട, സി.പി.എം ഓഫീസിനു സമീപം പ്രവർത്തിക്കുന്ന ശ്രീവിലാസം സരോമ്മയുടെ ഉടമസ്ഥതയിലുളള കൂൾബാർ, കോസ് വെ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സിജോമോൻ ജോസഫിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഷെമീർ കുരീപ്പാറയുടെ കടയിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും, സരോമ്മയുടെ കൂൾബാറിൽ നിന്നും പതിനയ്യായിരം രൂപയും കവർന്നു. ഷെമീറിന്റെ കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ നടന്ന മറ്റൊരു മോഷണത്തിലെ പ്രതിതന്നെയാണിതെന്ന് പൊലീസ് സംശിക്കുന്നുണ്ട്.