hyderabad-fc

ന്യൂഡൽഹി : കളിക്കാർക്കും പരിശീലകർക്കും ശമ്പളം കൃത്യമായി നൽകാത്തതിനെത്തുടർന്ന് മുൻ ചാമ്പ്യന്മാരായ ഐ.എസ്.എൽ ക്ളബ് ഹൈദരാബാദ് എഫ്.സിക്ക് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ രണ്ട് വർഷത്തെ ട്രാൻസ്ഫർ വിലക്ക് പ്രഖ്യാപിച്ചു. അടുത്ത രണ്ട് സീസണുകളിൽ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാനോ നിലവിലുള്ളവരെ കൈമാറ്റം ചെയ്യാനോ ഇതോടെ ക്ളബിന് കഴിയില്ല. മുൻനിര വിദേശതാരങ്ങളായ ഒഗുബച്ചെ,ജോയൽ ചിയാനീസ് എന്നിവരടക്കം പത്തോളം കളിക്കാരുടെ പരാതി പരിഗണിച്ചാണ് എ.ഐ.എഫ്.എഫ് ഈ തീരുമാനമെടുത്തത്.