messi

ഫിലാഡൽഫിയ : അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ളബ് ഇന്റർ മയാമിക്ക് വേണ്ടി കളിക്കുന്നതിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് സൂപ്പർ താരം ലയണൽ മെസി ഈയാഴ്ച നടക്കുന്ന അർജന്റീനയുടെ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും കളിക്കില്ല. ശനിയാഴ്ച ഫിലാഡൽഫിയയിൽ വച്ച് എൽ സാൽവദോറിനെയും ചൊവ്വാഴ്ച ലോസാഞ്ചലസിൽ വച്ച് കോസ്റ്റാറിക്കയേയുമാണ് ലോകകപ്പ് ജേതാക്കളായ അർജന്റീന നേരിടുന്നത്.