
അടുക്കളയിലും തീൻമേശയിലും കിടപ്പുമുറിയിലും എന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും ഉറുമ്പിനെ കാണാറുണ്ട്. ഇതിനെ തുരത്താനായി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സാധിച്ചില്ലേ? എങ്കിൽ അധികമാർക്കുമറിയാത്ത ഒരു കിടിലൻ സൂത്രമുണ്ട്. എന്താണെന്നല്ലേ?
ചെറുനാരങ്ങയുടെ നീരാണ് ഒരു സൂത്രം. ഇതിലടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഉറുമ്പുകളെ അകറ്റാൻ സഹായിക്കുന്നു. വെള്ളവും നാരങ്ങാനീരും സമാസമം എടുത്ത് ഉറുമ്പിനെ കാണുന്നയിടങ്ങളിൽ തളിച്ചുകൊടുത്താൽ ഈ ശല്യം അകറ്റാം.
കുരുമുളക് പൊടിയാണ് അടുത്ത സൂത്രം. ആഹാര സാധനങ്ങൾ വയ്ക്കുന്നയിടങ്ങളിലാണ് പൊതുവെ ഉറുമ്പിനെ കൂടുതലായി കാണുന്നത്. ഇവിടെ ഒരു നുള്ള് കുരുമുളക് പൊടിയിട്ടു കൊടുക്കുക. ഒരുപാട് ഉറുമ്പുകൾ ഉണ്ടെങ്കിൽ അതനുസരിച്ച് കുരുമുളക് പൊടിയുടെ അളവ് കൂട്ടുക.
വൃത്തി തന്നെയാണ് ഏറ്റവും പ്രധാനം. അടുക്കളയും തീൻ മേശയുമൊക്കെ വൃത്തിയായി സൂക്ഷിക്കുക. ആഹാര അവശിഷ്ടങ്ങളോ, മധുരപലഹാരങ്ങളോ നിലത്തുവീഴാതെ സൂക്ഷിക്കുക. ഇതൊക്കെയാണ് ഉറുമ്പിനെ ക്ഷണിച്ചുവരുത്തുന്നത്.