
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റോഡ് ഷോയിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത സംഭവത്തിൽ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ബി.ജെ.പി ജില്ല പ്രസിഡന്റ് രമേശ് കുമാറിന് കോയമ്പത്തൂർ മണ്ഡലം ഉപവരണാധികാരി പി.സുരേഷാണ് നോട്ടീസയച്ചത്. മാർച്ച് 18നാണ് മോദി കോയമ്പത്തൂരിൽ 4 കിലോമീറ്ററോളം റോഡ് ഷോ നടത്തിയത്.