ന്യൂഡൽഹി: നാല് വർഷത്തിനു ശേഷം ജെ.എൻ.യുവിൽ യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം. വിവിധ പഠന വിഭാഗങ്ങളിലായി 7700 പേർക്കാണ് വോട്ടവകാശം. വോട്ടെട്ടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ക്യാമ്പസ് കനത്ത പൊലീസ് സംരക്ഷണയിലാണ്.