share

കൊച്ചി: അമേരിക്കയിൽ പലിശ നിരക്ക് കുറയാൻ സാദ്ധ്യത ഏറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് ദൃശ്യമായി. വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ ബോംബെ ഓഹരി സൂചിക 539.5 പോയിന്റ് ഉയർന്ന് 72,641ൽ അവസാനിച്ചു. ദേശീയ സൂചിക 173 പോയിന്റ് നേട്ടവുമായി 22,012 ൽ എത്തി. ബി.പി.സി.എൽ, എൻ.ടി.പി.സി, പവർ ഗ്രിഡ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ്, ടാറ്റ മോട്ടോഴ്സ്, ഹിണ്ടാൽകോ എന്നിവയാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. അമേരിക്കയിൽ സാമ്പത്തിക ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഐ.ടി കമ്പനികളുടെ ഓഹരികളിലും വാങ്ങൽ താത്പര്യം ദൃശ്യമായി.