pic

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ചാവേർ സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 നായിരുന്നു സംഭവം. ന്യൂ കാബൂൾ ബാങ്കിന്റെ ബ്രാഞ്ചിന് മുന്നിൽ കാത്തുനിന്ന ജനക്കൂട്ടത്തെയാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരമോന്നത നേതാവ് ഹിബത്തുള്ള അകുന്ദ്സാദ അടക്കം അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിലെ ഉന്നതർ താമസിക്കുന്നത് കാണ്ഡഹാറിലാണ്.