sadananda-gowda

ബംഗളൂരു: മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി.സദാനന്ദ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന വാർത്ത നിഷേധിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുന്നതായും അദ്ദേഹം അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെത്തുടർന്ന് നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ബംഗളൂരുവിൽ ഇന്നലെ വാർത്താസമ്മേളനം നടത്തിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ ശുദ്ധീകരണത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് തരാത്തതിൽ ബി.ജെ.പി നേതൃത്വത്തോട് അതൃപ്തിയുണ്ട്. എനിക്ക് പകരം മറ്റൊരാൾക്ക് ടിക്കറ്റ് നൽകി. കോൺഗ്രസ് ക്ഷണിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ ചേരില്ല. നരേന്ദ്ര ദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണം എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗളൂരു നോർത്ത് സിറ്റിംഗ് എം.പിയാണ് അദ്ദേഹം.