sasi-tharoor

തിരുവനന്തപുരം: കൈത്തറി മേഖലയോട് ഇരു സർക്കാരുകളും കാട്ടുന്നത് തികച്ചും ക്രൂരവും നിന്ദ്യവുമായ നടപടികളാണെന്ന് ശശി തരൂർ എം.പി.കേരള കൈത്തറി തൊഴിലാളി കോൺഗ്രസ്,കൈത്തറി സൊസൈറ്റീസ് അസോസിയേഷൻ എന്നീ സംഘടനകൾ മന്ത്രി രാജീവിന്റെ വീട്ടുപടിയ്ക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ കൈത്തറി മേഖലയ്ക്ക് മുന്തിയ പരിഗണന ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ,എം.എ.കരീം,പെരിങ്ങമ്മല വിജയൻ,വണ്ടന്നൂർ സദാശിവൻ,മംഗലത്തുകോണം തുളസീധരൻ,വട്ടവിള വിജയകുമാർ,എൻ.എസ്.ജയചന്ദ്രൻ,പട്ടിയക്കാല രഘു,കുഴിവിള ശശി,പയറ്റുവിള മധു,ജിബിൻ,നരുവാമൂട് രാമചന്ദ്രൻ,ആർ.വസുന്ധരൻ,ക്രിസ്തുദാസ്,ശ്രീകുമാര ബിജു,എം.ജയഭദ്രൻ,അമ്പാടി അഭിലാഷ് എന്നിവർ പങ്കെടുത്തു.