mohiniyattam

തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിൽ പ്രതിഷേധിച്ച് കവടിയാർ കലാഞ്ജലി ഫൗണ്ടേഷൻ ഡയറക്ടർ സൗമ്യ സുകുമാരൻ മാനവീയം വീഥിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. രാത്രി 8ന് നടന്ന പ്രകടനം കാണാൻ നിരവധി പേർ തടിച്ചു കൂടി. രാമകൃഷ്ണനെ ചെറുപ്പം മുതൽ പരിചയമുള്ള വ്യക്തിയാണ് താനെന്നും കലാമേഖലയിലുള്ള ഒരാളെ അതേ മേഖലയിലുള്ള ഒരാൾ അധിക്ഷേപിച്ചതിൽ വിഷമവും പ്രതിഷേധവുമുണ്ടെന്നും സൗമ്യ പറഞ്ഞു. മാനവീയം തെരുവിടം പ്രസിഡന്റ് വിനോദ് വൈശാഖി, സെക്രട്ടറി കെ.ജി. സൂരജ് എന്നിവരും സംസാരിച്ചു.