aap

ന്യൂഡൽഹി: കേജ്‌രിവാളിനെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘം ഔദ്യോഗിക വസതിയിൽ എത്തിയതറിഞ്ഞതോടെ ആംആദ്‌മി പാർട്ടി പ്രവർത്തകർ പ്രവഹിക്കാൻ തുടങ്ങി. എന്നാൽ ഇതു മുൻകൂട്ടി കണ്ട് ഡൽഹി പൊലീസ്, സി.ആർ.പി.എഫ്, ദ്രുതകർമ്മ സേന എന്നിവയെ വസതിക്കു മുന്നിൽ വിന്ന്യസിച്ചിരുന്നു. രാത്രി പ്രവർത്തകരുടെ പ്രവാഹം കൂടിയതോടെ ഔദ്യോഗിക വസതിക്കു ചുറ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

രാത്രി വൈകി പ്രവർത്തകരെ അറസ്റ്റു ചെയ്‌തു നീക്കി. പലരും റോഡിൽ കിടന്നും മറ്റും പ്രതിഷേധിക്കുന്നുണ്ടായിരുന്നു. കേജ്‌രിവാളിന്റെ വസതി ലക്ഷ്യമാക്കി വന്ന പ്രവർത്തകരെ വഴിയിൽ തടഞ്ഞതിനാൽ പലയിടത്തും പൊലീസുമായി സംഘർഷമുണ്ടായി. ഇന്ന് വന പ്രതിഷേധ സാദ്ധ്യതയുള്ളതിനാൽ ഡൽഹിയിൽ നിരോധനാജ്ഞ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ടാകും.