
ക്രൂ സിനിമയിലെ രണ്ടാമത്തെ പാട്ടിൽ ആടിത്തകർത്ത് കരീന കപൂറും തബുവും കൃതി സനോണും. ബോളിവുഡിനെ ഒരുകാലത്ത് ഇളക്കിമറിച്ച ചോളി കേ പീച്ചേ എന്ന പാട്ടിന്റെ റീമിക്സാണ്. ഒരു പാർട്ടി സീനിലാണ് ഗാനം. ഫറ ഖാൻ നൃത്ത സംവിധാനം നിർവഹിക്കുന്നു. ദിൽജിത് ദോസഞ്ചിനൊപ്പം ഇള അരുണും ചേർന്നാണ് ആലാപനം. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ എയർ ഹോസ്റ്റേഴ്സുമാരായാണ് കരീനയും തബുവും കൃതി സനോണും എത്തുന്നത്. മാർച്ച് 29ന് ചിത്രം റിലീസ് ചെയ്യും. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.