ss

പ്രശാന്ത് മുരളി നായകനായി മലബാറിന്റെ പശ്ചാത്തലത്തിൽ സറ്റയർ കോമഡി പൊളിറ്റിക്കൽ കഥ പറയുന്ന വയസ്സെത്രയായി?മുപ്പത്തീ... എന്ന ചിത്രം മാർച്ച് 28ന് റിലീസ് ചെയ്യും. ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു പത്രോസ്, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു. സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

നോലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ ആണ് നിർമ്മാണം. രചന ഫൈസൽ അബ്ദുള്ള, ഷിജു യു.സി. പി .ആർ .ഒ എം .കെ ഷെജിൻ.