
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2024 മാർച്ച് 23 - 1199 മീനം 10 ശനിയാഴ്ച, ( പുലർച്ചെ 4 മണി 27 മിനിറ്റ് 26 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം )
അശ്വതി: ജീവിതാഭിലാഷങ്ങള്‍ പൂവണിയും, പരീക്ഷയില്‍ വിജയിക്കും, കലഹങ്ങൾ ഒഴിഞ്ഞുപോകും, അപ്രതീക്ഷിതമായി ധനനേട്ടം.
ഭരണി: പുതിയ ജോലി സാദ്ധ്യത, ബന്ധുജനസന്ദര്‍ശനം മൂലം മനസുഖം ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി,കുടുബസുഖം,സഹോദര സഹായം,തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.
കാര്‍ത്തിക: ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും,പ്രണയം സഫലമാകും, വിദേശ ബന്ധങ്ങള്‍ ഗുണകരം, കല, വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിജയം, ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.
രോഹിണി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്, അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും,മോശം കൂട്ടുകെട്ടുമൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.
മകയിരം: മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, സംസാരവും പ്രവൃത്തിയും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.
തിരുവാതിര: അനാവശ്യചിന്തകള്‍ ഒഴിവാക്കുക. ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത.
പുണര്‍തം: തൊഴിലിൽ കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള്‍ ശത്രുക്കളാകും.
പൂയം: അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം, എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.
ആയില്യം: ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും, കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്.
മകം: അന്യരുടെ വാക്കുകേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം.
പൂരം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും,പുതിയ മന്ത്രോപാസന വേണ്ടി വരും.പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, ധനാഭിവൃദ്ധി.
ഉത്രം: കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി. പുതിയ അവസരങ്ങൾ ലഭിക്കും, ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സ്ത്രീ ഗുണം.
അത്തം: ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ വഴി നേട്ടം, കുടുബസുഖം, വിവാഹബന്ധം വഴി ഉയര്‍ച്ച, ധനനേട്ടം.
ചിത്തിര: സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും. വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും, കുടുബസുഖം.
ചോതി: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്, അലസത വിട്ടൊഴിയും. പൊതുരംഗത്ത് നേട്ടം, സഹോദര ഗുണം,ആഗ്രഹ സാഫല്യം, സംതൃപ്തി.
വിശാഖം: വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും. സ്ത്രീകള്‍ മുഖേന നേട്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.
അനിഴം: ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടതായി വരും.വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.
കേട്ട: കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും.
മൂലം: ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്ന് ആപത്ത് വരാം.
പൂരാടം: ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവേ സുഖവും സമാധാനവും, ഔദ്യോഗിക ആനുകൂല്യങ്ങള്‍ ലഭിക്കും.
ഉത്രാടം: അഹംഭാവവും നിന്ദാശീലവും ഒഴിവാക്കണം, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം ഒഴിവാക്കുക.
തിരുവോണം: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.
അവിട്ടം: പ്രണയചിന്ത മനസിനെ അലട്ടും. സഹോദര സ്ഥാനീയരും സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും. തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം.
ചതയം: കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, കുടുംബത്തില്‍ സമാധാനം കളിയാടും,പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.
പൂരുരുട്ടാതി: സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാരങ്ങൾ ലഭിക്കും, നേതൃത്വ സ്ഥാനമലങ്കരിക്കൽ.ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത.
ഉത്തൃട്ടാതി: ഗുരുകാരണവന്മാരുടെ അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും,സുഹൃത്തുക്കളെക്കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും.
രേവതി: ജീവിതത്തില്‍ ആഹ്ളാദം വന്നുചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം,പ്രസന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത.