
കൊച്ചി: വില്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മൂന്ന് സ്ഥാലങ്ങളിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. മൂലേപ്പാടം അമ്പാടിയിൽവീട്ടിൽ സഞ്ജയ് (28), വയനാട് വൈത്തിരി കേളോത്തുവീട്ടിൽ മുഹമ്മദ് അനീഷ് (26), മലപ്പുറം ചാമരക്കുളം പുള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ആഷിക് (23) എന്നിവരാണ് പിടിയിലായത്. കളമശേരി മൂലേപ്പാടം ഭാഗത്ത് എ.എ. കുഞ്ഞുമുഹമ്മദ് റോഡിൽ നിന്നാണ് സഞ്ജയിനെ പിടികൂടിയത്. 2.62 ഗ്രാം എം.ഡി.എം.എയും 10 നൈട്രോസെപാം ഗുളികയും പിടികൂടി. കളമശേരി പെരണ്ടൂർ റോഡിൽനിന്നാണ് മുഹമ്മദ് അനീഷിനെ പിടികൂടിയത്. 2.30 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കലൂർ സ്റ്റേഡിയത്തിൽനിന്ന് പിടികൂടിയ മുഹമ്മദ് ആഷിക്കിന്റെ പക്കൽനിന്ന് 7.98 ഗ്രാം എം.ഡി.എം.എയും 41.30 ഗ്രാം കഞ്ചാവും പിടികൂടി.