
ഷിംല: ഹിമാചൽ പ്രദേശിൽ മൂന്നു സ്വതന്ത്ര എം.എൽ.എമാർ രാജിവച്ചു. ആശിഷ് ശർമ (ഹാമിർപൂർ മണ്ഡലം), ഹോഷിയാർ സിംഗ് (ഡെറ), കെ എൽ താക്കൂർ (നലാഗഡ്) എന്നിവരാണ് നിയമസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭരണം പിടിക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമാണോ രാജി എന്ന ആശങ്കയിലാണ് സുഖ് വിന്ദർ സിംഗ് സുകു നയിക്കുന്ന കോൺഗ്രസ് സർക്കാർ.