mozilla-firefox

വെബ് ബ്രൗസറായ മൊസില്ല ഫയർഫോക്‌സിനെതിരെ സുരക്ഷാമുന്നറിയിപ്പുമായി കേന്ദ്രം. ഫയർ ഫോക്‌സ് ഉപയോഗിക്കുന്നതിൽ ചില സുരക്ഷാഭീഷണികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫയർഫോക്‌സ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് മറികടക്കാനാവുമെന്ന് കേന്ദ്ര ഏജൻസിയായ സേർട്ട് ഇൻ മുന്നറിയിപ്പ് നൽകി.

ഫയർഫോ‌ക്‌സ് ഇ എസ് ആ‌ർ 115.9ന് മുൻപുള്ള വേർഷനുകൾ, ഫയർഫോക്‌സ് ഐ ഒ എസ് 124ന് മുൻപുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9ന് മുൻപുള്ള വേർഷനുകൾ എന്നിവയിലാണ് സുരക്ഷാവീഴ്‌ച കണ്ടെത്തിയത്. മോസില്ല ഉപയോഗിക്കുന്നവരോട് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാൻ സേർട്ട് ഇൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനുമുൻപ് സൈബർ സുരക്ഷാ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്ട്സ്‌ ടീം(സിഇആർടി-ഇൻ) ഫയർഫോക്‌സിൽ ഗുരുതരമായ സുരക്ഷാപിഴവ് കണ്ടെത്തിയിരുന്നു. ലോകത്തെവിടെയും ഉള്ള ഒരു ഹാക്കർക്ക് ഉപഭോക്താക്കൾക്ക് മേൽ സൈബർ ആക്രമണത്തിന് സഹായിക്കുന്നതായിരുന്നു പിഴവ്. 110.1.0 ഫയർഫോക്‌സ് വേർഷന് മുൻപുള്ളവ ഉപയോഗിക്കുന്നവർക്കാണ് സുരക്ഷാഭീഷണിയുണ്ടായിരുന്നത്. എന്നാൽ ബ്രൗസറിന്റെ മറ്റ് വേർഷനുകൾ സുരക്ഷിതമാണെന്ന് അന്ന് ഏജൻസി അറിയിച്ചിരുന്നു.