
പാട്ന: അനിശ്ചിതത്വത്തിനൊടുവിൽ ബെഗുസരായി ലോക്‌സഭ മണ്ഡലം സി.പി.ഐയ്ക്കു നൽകാൻ തീരുമാനം. സി.പി.ഐയുടെ അവധേഷ് റായിയാണ് ബെഗുസരായിയിൽ 'ഇന്ത്യ" സഖ്യ സ്ഥാനാർത്ഥി. യുവ നേതാവ് കനയ്യ കുമാറിനെ വീണ്ടും മത്സരിപ്പിക്കാൻ ആഗ്രഹിച്ച കോൺഗ്രസും ആർ.ജെ.ഡിയും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ പിടിവാശിക്ക് വഴങ്ങുകയായിരുന്നു. മണ്ഡലം കനയ്യ കുമാറിന് വേണമെന്ന ഹൈക്കമാൻഡിന്റെ താത്പര്യം വിലപ്പോയില്ല. ഡി.രാജ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായാണ് കനയ്യ ബെഗുസരായിൽ മത്സരിച്ചത്.