d

ഭുവനേശ്വർ : ഒഡിഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ എൻ.ഡി.എ സഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഒഡിഷയിൽ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മൻമോഹൻ സമൽ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ 21 ലോക്‌സഭാ സീറ്റിലും 147 നിയമസഭാ സീറ്റുകളിലും ബി.ജെ.പി ഒറ്റയ്ക്ക് പോരാടുമെന്ന് സമൽ പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി നവീൻ പട്‌നായിക് പല കാര്യങ്ങളിലും കേന്ദ്രത്തിൽ മോദി സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹത്തോട് നന്ദിയുണ്ട്. എന്നാൽ മോദി സർക്കാരിന്റെ പല ക്ഷേമപദ്ധതികളും ഒഡിഷയിൽ എത്താത്തതിനാൽ സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല,​ ഒഡിഷയുടെ സ്വത്വം,​ ഒഡിഷയുടെ അഭിമാനം,​ ഒഡിഷയിലെ ജനങ്ങളുടെ താത്പര്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ബി.ജെ.പിക്ക് ആശങ്കകളുണ്ടെന്നും സമൽ പറഞ്ഞു.

1998 മപൽ 2009 വരെ എൻ.ഡി.എയുടെ ഭാഗമായിരുന്നു ബിജു ജതാദൾ. കഴിഞ്ഞ 15 വർഷമായി എൻ.ഡി.എ സഖ്യത്തിൽ നിന്ന് അകന്നുനിൽക്കുകയാണ് പാർട്ടി.